ഏറ്റവും പുതിയ അപ്ഡേറ്റുമായി യൂട്യൂബ് മ്യൂസിക്, ഡിസ്‌ലൈക്ക് ബട്ടൺ ഒഴിവാക്കും

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ് മ്യൂസിക്. ഇത്തവണ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളതും, പ്രധാന ഫീച്ചർ നീക്കം ചെയ്തതുമായ അപ്ഡേറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യൂട്യൂബ് മ്യൂസിക്കിലെ ഡിസ്‌ലൈക്ക് ബട്ടൺ പുതിയ അപ്ഡേറ്റിൽ ഉണ്ടാകില്ല. അതേസമയം, ലൈക്ക് ബട്ടൺ നിലനിർത്തിയിട്ടുണ്ട്. ഒരു ഗാനം എവിടെ നിന്നാണ് പ്ലേ ചെയ്തത് എന്നറിയാൻ സാധിക്കുന്ന തരത്തിൽ പ്ലേ സ്ക്രീനിന്റെ മുകളിൽ പുതിയ ഓപ്ഷനും നൽകുന്നതാണ്.

പുതിയ ഫീച്ചർ എത്തുന്നതോടെ, ഉപയോക്താക്കൾ ആസ്വദിക്കുന്ന ഗാനം ഏത് ആൽബത്തിൽ ഉള്ളവയാണ്, അല്ലെങ്കിൽ ഏത് ക്യൂവിൽ ഉൾപ്പെടുന്നതാണെന്ന് അറിയാൻ സാധിക്കും. കൂടാതെ, പാട്ടിന്റെ പേരും കലാകാരന്റെ പേരും സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ കഴിയുന്നതാണ്. ചിൽ, ഫോക്കസ്, വർക്കൗട്ട്, എനർജി മൂഡുകൾ എന്നിവയ്ക്കാനുള്ള മിക്സുകൾ ക്ലീൻ ഗ്രിഡ് രീതിയിൽ കാണാൻ സാധിക്കുന്ന ഓപ്ഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് കോംപാക്റ്റ് കാർഡിൽ അടുത്തിടെ പ്ലേ ചെയ്ത മൂന്ന് ട്രാക്കുകളും കാണാൻ കഴിയുന്നതാണ്.