രാജ്യത്തെ എല്ലാ സ്മാർട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറും, ലക്ഷ്യം ഇതാണ്

രാജ്യത്തെ എല്ലാ സ്മാർട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് തരത്തിലുള്ള സ്റ്റാൻഡേർഡ് ചാർജറുകളിലേക്ക് മാറാനാണ് ലക്ഷ്യമിടുന്നത്. എല്ലാ ഉപകരണങ്ങൾക്കും അനുയോജ്യമായ ചാർജറും, ഫീച്ചർ ഫോണുകൾക്ക് ഉപയോഗിക്കാൻ തരത്തിലുള്ള കുറഞ്ഞ വിലയിലുള്ള ചാർജറുമാണ് പുറത്തിറക്കുക. എല്ലാ സ്മാർട്ട് ഉപകരണങ്ങൾക്കും ഒരു ചാർജർ സംവിധാനം നിലവിൽ വരുന്നതോടെ ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് വൻ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

കേന്ദ്രസർക്കാറിന്റെ കീഴിലുള്ള ഇന്റർ മിനിസ്റ്റീരിയൽ ടാക്സ് ഫോഴ്സ് സംഘടിപ്പിച്ച യോഗത്തിലാണ് യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുത്തത്. അതേസമയം, സ്മാർട്ട് വാച്ചുകൾ പോലുള്ള ഉപകരണങ്ങൾക്ക് യൂണിഫോം ചാർജിംഗ് സംവിധാനം നിലവിൽ വരുന്നതിന്റെ സാധ്യതയും പരിശോധിക്കും. അതിനായി പ്രത്യേക ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.