നോയിസ്: എയർ ബഡ്സ് 2 പുറത്തിറക്കി, മിതമായ വിലയ്ക്ക് സ്വന്തമാക്കാൻ അവസരം

രാജ്യത്തെ പ്രമുഖ കണക്ടഡ് ലൈഫ് സ്റ്റൈൽ ടെക് ബ്രാൻഡായ നോയിസിന്റെ ഏറ്റവും പുതിയ എയർ ബഡ്സ് വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന എയർ ബഡ്സ് 2 (Air Buds 2) ആണ് പുറത്തിറക്കിയത്. പ്രധാനമായും ബ്ലാക്ക്, വൈറ്റ് എന്നീ കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. നോയിസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ എയർ ബഡ്സ് വാങ്ങാൻ കഴിയും.

13 എംഎം ഓഡിയോ ഡ്രൈവറുകൾ ഘടിപ്പിച്ചിട്ടുണ്ട്. വിയർപ്പ്, ജലം എന്നിവയെ പ്രതിരോധിക്കാൻ ഐപിഎക്സ്4 റേറ്റ് നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് 5.3 കണക്ടിവിറ്റിയും, ബ്ലൂടൂത്ത് കോളിങ്ങിനായി ബിൽറ്റ്- ഇൻ ക്വാഡ് മൈക്രോഫോണും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ചാർജിങ്ങിനായി യുഎസ്ബി ടൈപ്പ്- സി പോർട്ടുകളാണ് ഉള്ളത്. ചാർജ് കെയ്സിനൊപ്പം 40 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭ്യമാണ്. കൂടാതെ, 10 മിനിറ്റ് ചാർജ് ചെയ്താൽ 4 മണിക്കൂർ വരെ പ്ലേ ടൈം ലഭിക്കുമെന്നതാണ് കമ്പനിയുടെ വാദം.