‘മഹേഷിന്റെ പ്രതികാരം,’ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും,’ ‘ജോജി’ തുടങ്ങി ചിത്രങ്ങൾ സംവിധാനം ചെയ്ത ദിലീഷ് പോത്തൻ കരിയറിൽ വലിയ തോൽവികൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത അപൂർവ്വം സിനിമാപ്രവർത്തകരിൽ ഒരാളാണ്. മലയാള സിനിമയുടെ ചരിത്ര താളുകളിൽ സ്ഥാനം പിടിച്ച ദിലീഷ് പോത്തൻ എന്ന സംവിധായകൻ തന്റെ സംവിധാന മികവിലൂടെ സിനിമയ്ക്ക് പുതിയ നിർവചനങ്ങൾ നൽകി.
ദിലീഷ് പോത്തന്റെ സംവിധാനത്തിൽ മമ്മൂട്ടിയുമായി ഒരു സിനിമ അതെന്തായാലും സിനിമ പ്രേക്ഷകരെ ത്രില്ല് അടുപ്പിക്കുമെന്ന കാര്യം തന്നെയാണ്.” മമ്മൂക്കയുമായി ഞാൻ ചില ആശയങ്ങളൊക്കെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ടെന്നും പറയാം. എന്നാൽ ഇതുവരേയ്ക്കും ഒരു തിരക്കഥ എഴുതാൻ പറ്റിയ നിലയിലേക്ക് കാര്യങ്ങളെത്തിയിട്ടില്ല. മമ്മൂട്ടിയുമായി മാത്രമല്ല മോഹൻലാലുമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവും എനിക്കുണ്ട്. പക്ഷെ ഒരു തീരുമാനത്തിലേക്കും ചർച്ചകൾ നയിച്ചിട്ടില്ലെന്നതാണ് സത്യം”വാർത്തകളോട് പ്രതികരിച്ച് കൊണ്ട് ദിലീഷ് പോത്തൻ പറഞ്ഞു.
“സിനിമ തിയേറ്ററിലെത്തി മൂന്ന് മുതൽ നാല് ആഴ്ച്ചകൾക്കു ശേഷം അവ ഒടിടിയിലെത്തുമെന്ന് പലർക്കും അറിയാം. അതുകൊണ്ട് തന്നെ ആദ്യ രണ്ട് ആഴ്ച്ചക്കുള്ളിൽ തിയേറ്ററിലെത്തി സിനിമ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഒടിടിയിൽ കാണാമെന്ന് അവർ കരുതും”
ചിത്രങ്ങൾ അതിവേഗം ഒടിടിയിലെത്തുമ്പോൾ തിയേറ്ററിലെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന യാഥാർത്ഥ്യം മേഖലയിൽ ആശങ്കയുണ്ടാക്കും. എന്നാൽ കുറച്ചധികം പ്രേക്ഷകരിലേക്ക് സിനിമയെത്താൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ സഹായിക്കുമെന്ന കാര്യവും തള്ളി കളയാനാകില്ല. ഒരു വർഷത്തെ കണക്കെടുത്താൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് മൂപ്പത് ദിവസത്തിലധികം തിയേറ്ററിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ താൻ നിർമിച്ച ചിത്രം തിയേറ്ററിൽ നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്നില്ലെന്ന് തോന്നി അത് ഒടിടിയ്ക്ക് നൽകാൻ നിർമാതാവ് തയാറായാൽ അതിൽ തെറ്റ് പറയാനാകില്ല.
സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ അത് അനിവാര്യമായി വന്നേക്കാം. തിയേറ്റർ ഉടമകളുടെ നഷ്ടത്തേക്കാൾ വളരെ കൂടുതലാണ് ഒരു വർഷം നിർമാതാക്കൾ അനുഭവിക്കേണ്ടി വരുന്ന സാമ്പത്തിക നഷ്ടം.” സംഘടനങ്ങൾ ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി കൃത്യമായ കരാർ നിർമിക്കുന്നത് ഗുണം ചെയ്യുമെന്നും ചിത്രങ്ങൾ നേരത്തെ ഒടിടിയിലെത്തുന്നതിന്റെ പ്രശ്നങ്ങളെ കുറിച്ച് ദിലീഷ് പറഞ്ഞു.
ഏതു തരത്തിലുള്ള വിമർശനങ്ങളും താൻ സ്വാഗതം ചെയ്യുന്നു. ദിലീഷ് പറയുന്നത്. “ വിമർശനങ്ങൾ എന്നെ വേദനിപ്പിക്കാറേയില്ല. ഞാൻ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പറയാതിരിക്കാൻ പറ്റില്ല, മൂന്ന് ചിത്രങ്ങളും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ എന്തിനാണ് വിമർശനങ്ങളോട് വിമുഖത കാണിക്കുന്നത്. നല്ല ഒരു സംവിധായകനാകാൻ ഇത്തരം വിമർശനങ്ങൾ എന്നെ സഹായിക്കും, സിനിമകൾ ഒരേ രീതിലാകാതിരിക്കാൻ ശ്രമിക്കാറുമുണ്ട്.” “ഒരു പുതിയ തിരക്കഥയുടെ ആദ്യ പടിയിലാണിപ്പോൾ ഞാനും ശ്യാം പുഷ്ക്കരനും,” തന്റെ പുതിയ സംവിധാന ചിത്രം അടുത്ത വർഷം റിലീസിനെത്തുമെന്നും ദിലീഷ് പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിലെ ബോക്സ് ഓഫീസ് വിവരങ്ങൾ നോക്കുമ്പോൾ നാലു മുതൽ ഏഴു ചിത്രങ്ങൾ മാത്രമാണ് സൂപ്പർഹിറ്റ് പദവിയിലേക്ക് ഉയർന്നത്. ഇത് 90 കളിലും രണ്ടായിരത്തിലുമൊക്കെ കണ്ടു വന്ന ഒരു ട്രെൻഡ് തന്നെയാണ്. ഏഴിൽ കൂടുതൽ ചിത്രങ്ങളൊന്നും ആ കാലത്ത് വിജയിച്ചിട്ടില്ല.മൂപ്പത്തോളം ചിത്രങ്ങൾ മാത്രമാണ് ചെറുതായെങ്കിലും വിജയിച്ചത്, ബാക്കിയെല്ലാം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടവയാണ്. എന്തിരുന്നാലും കലാമൂല്യമുള്ള ചിത്രങ്ങൾ തിയേറ്റിലെത്തിയാൽ പ്രേക്ഷകർ എത്തി അത് ബ്ലോക്ക്ബസ്റ്ററാക്കുകയും ചെയ്യും,” ദിലീഷ് കൂട്ടിച്ചേർത്തു.\
“ഒരു പുതിയ തിരക്കഥയുടെ ആദ്യ പടിയിലാണിപ്പോൾ ഞാനും ശ്യാം പുഷ്ക്കരനും,” തന്റെ പുതിയ സംവിധാന ചിത്രം അടുത്ത വർഷം റിലീസിനെത്തുമെന്നും ദിലീഷ് പറഞ്ഞു.