Crime, Kerala

ഫീല്‍ഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച ജനറല്‍ മാനേജര്‍ പിടിയില്‍ : ഉപദ്രവിച്ചത് കെട്ടിടത്തിന്റെ ടെറസില്‍

Spread the love

ഫീല്‍ഡ് സ്റ്റാഫിനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ജനറല്‍ മാനേജർ അറസ്റ്റില്‍. വയനാട് പൊരുനല്ലൂർ തരുവണ ഭാഗത്ത് കുട്ടപറമ്ബൻ വീട്ടില്‍ ഹുബൈല്‍ (26) നെയാണ് പെരുമ്ബാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഡയറക്‌ട് മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായ ഇയാള്‍ കഴിഞ്ഞ മാസം ആദ്യമാണ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. മാറമ്ബിള്ളിയിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന്റെ ടെറസില്‍ വച്ചായിരുന്നു ആക്രമണം.

 

പേഴ്സണല്‍ മീറ്റിംഗ് എന്നു പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. സാധാരണക്കാരായ നിരവധി യുവതീ യുവാക്കള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇയാളെക്കുറിച്ച്‌ വിശദമായി അന്വേഷണമാരംഭിച്ചു.

 

ഇൻസ്പെക്ടർ ടി. എം സൂഫിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ റിൻസ് എം.തോമസ്, പി. എം. റാസിക്ക്, സിപിഒ സന്ധ്യ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

01/01/2025

Leave a Reply

Your email address will not be published. Required fields are marked *

April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

    ABOUT

    Tip of India News offers a panoramic view of the diverse landscape of the Indian subcontinent. From the Himalayas to Kanyakumari, we curate the most significant stories in business, technology, and lifestyle.

    Tel : +91 9020133313
    Email : mail@tipofindia.com
    Address :  Kowdiar Avenue, Kuravankonam, Thiruvananthapuram, Kerala 695003