Crime, Kerala

കൊല്ലം മൈനാഗപ്പള്ളിയില്‍ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന് ജാമ്യമില്ല

Spread the love

ഫോണില്‍ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയ പള്ളി ഇമാമിന്റെ ജാമ്യാപേക്ഷ തള്ളി ചവറ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി.

 

മൈനാഗപ്പള്ളി സ്വദേശിയും പള്ളി ഇമാമുമായ അബ്ദുല്‍ ബാസിത്തിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

 

മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്ന് മറച്ചുവെച്ചിട്ടാണ് മൈനാഗപ്പള്ളി സ്വദേശിയായ 20കാരിയെ ബാസിത്ത് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം ഉറപ്പിച്ച്‌ കഴിഞ്ഞ് ഈ വിവരം ഈ പെണ്‍കുട്ടിയുടെ വീട്ടുകാർ അറിയുകയും ഇക്കാര്യം ബാസിത്തിന്റെ വീട്ടുകാരോട് അന്വേഷിക്കുകയും ചെയ്തു.

 

 

എന്നാല്‍ ആദ്യ വിവാഹം നിയമപരമായി വേർപെട്ടെന്നും ഒരാഴ്ച മാത്രമേ ഒന്നിച്ചു താമസിച്ചുള്ളൂ എന്നും ബാസിത്ത് പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് ഇരുവരും വിവാഹം ചെയ്തു.

 

എന്നാല്‍ ആദ്യ ഭാര്യ, കോടതിയില്‍ നിന്നും റെസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ വാങ്ങി. ബാസിത്തിന്റെ വീട്ടില്‍ തന്നെയാണ് താമസം എന്ന് പിന്നീട് മനസിലാക്കിയ പരാതിക്കാരി ഇക്കാര്യം ചോദ്യം ചെയ്തു. ഇതിന്റെ വിരോധത്താല്‍ പരാതിക്കാരിയെ ശാരീരിക മാനസിക പീഡനങ്ങള്‍ക്കിരയാക്കി

ജനുവരി 19നാണ് പരാതിക്കാരിയെ സ്വന്തം വീട്ടില്‍ കൊണ്ടാക്കി ഫോണില്‍കൂടി വിളിച്ചു മുത്തലാഖ് ചൊല്ലിയത്. ഇതിനെതിരെയാണ് പെണ്‍കുട്ടി ചവറ പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ കേസെടുത്ത പൊലീസ്, ബാസിത്തിനെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

 

അതേസമയം മുത്തലാഖ് ചൊല്ലിയില്ലെന്നും ഒറ്റ ത്വലാഖ് മാത്രമേ ചൊല്ലിയുള്ളു എന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ മുത്തലാഖ് ബാസിത്ത് ചൊല്ലുന്ന ഓഡിയോ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ കോടതി മുറിയില്‍ പ്ലേ ചെയ്തു. പിന്നാലെയാണ് ജാമ്യാപേക്ഷ തള്ളിയത്.

.

30/01/2025

Leave a Reply

Your email address will not be published. Required fields are marked *

March 2026
S M T W T F S
1234567
891011121314
15161718192021
22232425262728
293031  

    ABOUT

    Tip of India News offers a panoramic view of the diverse landscape of the Indian subcontinent. From the Himalayas to Kanyakumari, we curate the most significant stories in business, technology, and lifestyle.

    Tel : +91 9020133313
    Email : mail@tipofindia.com
    Address :  Kowdiar Avenue, Kuravankonam, Thiruvananthapuram, Kerala 695003