കോമൺവെൽത്ത് ഗെയിംസിൽ ശ്രീശങ്കർ 8 മീറ്റർ പിന്നിട്ടു; മുഹമ്മദ് അനീസ് ഫൈനലിലേക്ക്

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ലോങ് ജമ്പ് താരം എം ശ്രീശങ്കർ. യോഗ്യതാ റൗണ്ടിൽ 8.05 മീറ്റർ ചാടിയാണ് ഇടം നേടിയത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിലേക്ക് മുന്നേറി.

ആദ്യ ശ്രമത്തിൽ തന്നെ ശ്രീശങ്കർ യോഗ്യതാ പ്രകടനം കാഴ്ചവെച്ചു. 7.68 മീറ്റർ ചാടി മുഹമ്മദ് അനീസും ഫൈനലിൽ ഇടം നേടി. 

മൂന്ന് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ഒമ്പത് മെഡലുകളുമായി ആറാം സ്ഥാനത്താണ് ഇന്ത്യ.