മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാഹുല്‍; ഡിപി മാറ്റി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി തന്‍റെ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്‍റെ ട്വിറ്റർ പ്രൊഫൈൽ ചിത്രം മാറ്റി. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കൈയിൽ ത്രിവർണപതാകയുമായി നിൽക്കുന്ന ചിത്രം കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കുവെച്ചു. പതാക മാത്രമാണ് ചിത്രത്തിൽ നിറത്തിലുള്ളത്. ത്രിവർണ്ണ പതാക രാജ്യത്തിന്‍റെ അഭിമാനമാണ്. അതിന്‍റെ സ്ഥാനം ഓരോ പൗരന്‍റെയും ഹൃദയത്തിലാണ്,” രാഹുൽ ഗാന്ധി ചിത്രത്തോടൊപ്പം കുറിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും ഇതേ ചിത്രം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ദേശീയ പതാകയാക്കണമെന്ന് ഞായറാഴ്ച മൻ കി ബാത്ത് റേഡിയോ പ്രസംഗത്തിൽ മോദി ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ബിജെപി നേതാക്കളും അവരുടെ പ്രൊഫൈൽ ചിത്രങ്ങൾ ദേശീയ പതാകയാക്കി മാറ്റി.