വിമാനത്തിലെ പ്രതിഷേധം; കാപ്പ ചുമത്താനുള്ള നീക്കത്തിൽ പ്രതികരണവുമായി ഫർസീൻ

കണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചതിന് കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഫർസീൻ മജീദ്. നടപടി ഭരണകൂട ഭീകരതയാണെന്നും ഫാസിസ്റ്റ് സർക്കാരിന്റെ ഭീരുത്വമാണെന്നും ഫർസീൻ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയും തുടച്ചുനീക്കുന്ന സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള മട്ടന്നൂരിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പതാക കൈയിലേന്തി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്താൻ ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ല. മറിച്ച് ഈ രാജ്യത്തിന്‍റെ ഭരണഘടന വിഭാവനം ചെയ്യുന്ന സംഘടന സ്വാതന്ത്ര്യമുള്ള പൗരനാണ് താനുമെന്ന ബോധ്യം മാത്രം മതി, ഫർസീൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്‍റെ പൂർണ്ണരൂപം വായിക്കാം:
“ഇത് ഭരണകൂട ഭീകരതയാണ്. ഇത് ഫാസിസ്റ്റ് സർക്കാരിന്റെ ഭീരുത്വമാണ്. പിണറായി വിജയൻ നരേദ്രമോദിക്ക് പഠിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയും തുടച്ചുനീക്കുന്ന സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള മട്ടന്നൂരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പതാക കൈയിലേന്തി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്താൻ.
ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ല..!”