ചെട്ടികുളങ്ങര കൈതവടക്ക് താന്നി വർഷങ്ങളായി തകർന്ന നിലയിൽ

Ajith. Kyamkulam

കായംകുളം. ചെട്ടികുളങ്ങര കൈതവടക്ക് താന്നി വർഷങ്ങളായി തകർന്ന നിലയിൽ. പെട്രോൾ സ്കൂളിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികൾ നടന്നു പോവുകയും സൈക്കിളിലും മറ്റു വാഹനങ്ങളുമായി ദിനംപ്രതി 100 കണക്കിന് ആളുകൾ ഉപയോഗിക്കുന്നതും. സ്കൂളിലേക്കും സ്കൂളിന്റെ പടിഞ്ഞാറുവശത്തുകൂടി പേള, കൈതവടക്ക്, കണ്ണമംഗലം, പ്രദേശത്തേക്ക് ധാരാളം ആളുകൾ സഞ്ചരിക്കുന്ന റോഡ് ആണിത്. തകർന്നിട്ട് നാളുകൾ ഏറെയായി. റോഡ് കുളമായി കിടക്കുകയാണ്. റോഡ് ഏതാ എന്ന് തിരിച്ചറിയാൻ വയ്യാത്ത വിധം കുഴികൾ രൂപപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി പരാതികളും, പത്രവാർത്തകളും വന്നുവെങ്കിലും പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് കാലത്ത് മാവേലിക്കര സ്കൂളിലെ ഒരു സ്വകാര്യ വാഹനം നിറയെ കുട്ടികളുമായി വന്നു റോഡിലെ കുഴിയും വെള്ളക്കെട്ടും കാരണം നാട്ടുകാർ വാഴ വെച്ചതിനാൽ സൈഡ് ചേർന്ന് വന്ന വാഹനം കുഴിയിലെ ചെളിയിലേക്ക് താഴ്ന്നു പോവുകയും പുറകിലത്തെ വീൽ റോഡിൽ നിന്നും ഉയരത്തിൽ പൊങ്ങുകയും ചെയ്തതോടെ ചെറിയ കുട്ടികൾ ഉൾപ്പെടെ നിലവിളിക്കുകയും നാട്ടുകാർ ശബ്ദം കേട്ട് വെളിയിൽ ഇറങ്ങി നോക്കിയപ്പോൾ കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തി കുട്ടികളെ ഓരോരുത്തരെയായി അടുത്തുള്ള വീടിന്റെ വരാന്തയിൽ ഇരുത്തി നാട്ടുകാരുടെ നേതൃത്വത്തിൽ വെള്ളം നൽകിയെങ്കിലും അവർ ഭയപ്പാടിൽ ആയിരുന്നു. പിന്നീട് മറ്റൊരു വാഹനം എത്തി അവരെ സ്കൂളിലേക്ക് എത്തിച്ചു