പ്രധാനമന്ത്രിയെ അപമാനിച്ച യൂണിവേഴ്സിറ്റി അധികൃതർക്കെതിരെ നടപടിയെടുക്കണം- പ്രഫുൽ കൃഷ്ണൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള മോദി @ 20 ഡ്രീംസ് മീറ്റ് ഡെലി വെറി എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ
ഡിസ്പ്ലേ ബോർഡിൽ നിന്ന് മാറ്റിയ നടപടി അത്യന്തം പ്രതിഷേധാർഹമാണ്. ലോകാരാധ്യനായ പ്രധാനമന്ത്രിയെ അപമാനിച്ച യൂണിവേഴ്സിറ്റി അധികൃതർക്കെതിരെ നടപടിയെടുക്കണം.കാലിക്കറ്റ് യൂണിവേഴ്സിറ്റി തീവ്രവാദികൾക്ക് വിടുപണി ചെയ്യുകയാണെന്നും. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും സെക്രട്ടറിയേറ്റ് മുന്നിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ആർ. സജിത്ത് അധ്യക്ഷത വഹിച്ചു , യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻമാരായ ബി. എൽ. അജേഷ്, ഇ.പി.നന്ദകുമാർ, സംസ്ഥാന സെക്രട്ടറി മനുപ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി അഭിജിത്ത് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.