നെയ്യാറ്റിൻകരയിൽ എട്ടുവയസുകാരനെ ബിയർ കുടിപ്പിച്ച സംഭവത്തിൽ ഇളയച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എട്ടുവയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍. തിരവോണദിവസമാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനു മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘നീ ആരേയും നോക്കേണ്ട, നീ കുടിക്ക്’- എന്ന് ചെറിയച്ഛന്‍ കുട്ടിയോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ബിയര്‍ വാങ്ങാന്‍ ബെവ്‌കോയിലേക്ക് ഇയാള്‍ കുട്ടിയെ പോകുകയും ചെയ്തിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ വകുപ്പികള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.