ഗുജറാത്ത് തെരഞ്ഞെടുപ്പ് ; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 43 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പാര്‍ട്ടി പുറത്തുവിട്ടത്.

രാജ്യസഭാ എംപി ആമി യോഗ്നിക്കിന്റെ പേരും പട്ടികയിലുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ മത്സരിച്ചു ജയിച്ച അഹമ്മദാബാദിലെ ഘട്‌ലോഡിയയില്‍ നിന്നാണ് യോഗ്നി മത്സരിക്കുന്നത്.
ഏഴു വനിതകള്‍ക്കാണ് സീറ്റു നല്‍കിയിരിക്കുന്നത്. ചില മുന്‍ എംഎല്‍എമാരും മത്സരത്തിനുണ്ട്. ആദ്യ പട്ടികയില്‍ പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള പത്തു പേരും ആദിവാസി വിഭാഗത്തില്‍ നിന്നു 11 പേരും ഒബിസി വിഭാഗത്തില്‍ നിന്ന് പത്തു പേരും അഞ്ച് പട്ടികജാതിക്കാരുമുണ്ട്.