ലക്ഷ്യം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് ഖാര്‍ഗെ; ഏറ്റെടുത്ത് കോണ്‍ഗ്രസ്

ഡല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ച്‌ കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായി പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്ത് തിങ്കളാഴ്ച ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു.

ഖാര്‍ഗെ അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ ടാസ്‌ക് ഫോഴ്‌സ് യോഗമാണ് നടന്നത്.

ഏപ്രിലില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ നടന്ന ചിന്തന്‍ ശിബിരില്‍ അന്നത്തെ അധ്യക്ഷ സോണിയ ഗാന്ധി 8 അംഗ ടാസ്‌ക് ഫോഴ്‌സിനെ രൂപികരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന രാഷ്‌ട്രീയ വെല്ലുവിളികളെ നേരിടുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ ഒരുക്കുകയെന്നതുമാണ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ ചുമതല.