വിഴിഞ്ഞം: വിഴിഞ്ഞം സമരത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
വികസന വിരുദ്ധർക്ക് കേരളം വഴങ്ങില്ല. എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്നും അത് നടപ്പാക്കുമെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. സമരം ഭയന്ന് ഒളിച്ചോടില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു .
അതേസമയം, വിഴിഞ്ഞം തുറമുഖ വിഷയത്തിൽ നാളെ ഹൈക്കോടതി കേസ് പരിഗണിക്കും. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.
പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 3000 പേർക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.