വാടകവീടിന്‍റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ

കാസർ​ഗോഡ്: വാടകവീടിന്‍റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. മംഗളുരുവിലെ വിദ്യാർത്ഥി നജീബ് മഹ്ഫൂസ് ആണ് അറസ്റ്റിലായത്.

ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുട‍ർന്നാണ് അറസ്റ്റ്. പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും നജീബ് മഹ്ഫൂസ് അറസ്റ്റിലായതും. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.