‘സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രം തീരുമാനങ്ങളെടുക്കുന്നു’; എംകെ മുനീർ

കോഴിക്കോട്: എം.എസ്.എഫ് വേദിയിലെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എം.കെ മുനീർ. ആരെയും അപമാനിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ലിംഗ വിവേചനത്തിന് താൻ എതിരാണെന്നും മുനീർ പറഞ്ഞു.

തുല്യത സ്ത്രീക്കും പുരുഷനും ഒരുപോലെയായിരിക്കണം. സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രമാണ് തീരുമാനങ്ങൾ എടുക്കുന്നത്. അതാണ് തന്‍റെ ആശങ്കയെന്നും മുനീർ പറഞ്ഞു. സ്ത്രീകളോട് ഏറ്റവും അവജ്ഞയോടെ പെരുമാറുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും അവരാണ് ലിംഗസമത്വത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും മുനീർ ആരോപിച്ചു. മതനിഷേധത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുനീർ പറഞ്ഞു.