കനത്ത മഴ തുടരുന്നതിനാൽ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എന്നാൽ, നേരത്തെ നിശ്ചയിച്ചതുപോലെ പൊതുപരീക്ഷകളിൽ മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 1 നും നാളെയും (ഓഗസ്റ്റ് 2) പത്തനംതിട്ട ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതൽ 4 വരെ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ (ഐഎംഡി) പുതുക്കിയ മഴ പ്രവചനം വ്യക്തമാക്കുന്നു.

ആലപ്പുഴ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും പത്തനംതിട്ട ജില്ലയിൽ വ്യാപകമായ മഴ തുടരുകയും ചെയ്ത സാഹചര്യത്തിൽ പമ്പ, മണിമല നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായതിനാൽ പുഴകളുടെ കൈവഴികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇരുകരകളിലെയും താമസക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു.