കോട്ടയം: കോട്ടയത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തുടർന്ന്, 181 പന്നികളെ ഇന്നലെ കൊന്നൊടുക്കി. കോട്ടയത്ത് ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്.
ജില്ലാ കളക്ടര്‍ ഡോ.പി. കെ. ജയശ്രീയുടെ ഉത്തരവ് പ്രകാരം ഫാമുകളിലെ പന്നികളെ ദയാവധം നടത്തുകയായിരുന്നു. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്നാണ് സാമ്പിളുകള്‍ ലാബിലേക്ക് അയച്ചത്
പരിശോധനയില്‍ പന്നിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.