നെടുമങ്ങാട്: ബസിൽ കയറുമ്പോൾ ബാലികയുടെ സ്വർണ മാല പൊട്ടിച്ച് എടുത്ത കേസിൽ യുവതി അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ ആണ് സംഭവം. തിരുവനന്തപുരം ചാക്ക ഐ.ടി.ഐക്ക് സമീപം മൈത്രി ഗാർഡൻ ഒളിയത്ത് വിളാകത്ത് വീട്ടിൽ താമസം എം.സുമിത്ര(27)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ എടുത്ത് ബസിൽ കേറുന്നതിനിടയില്‍ ആയിരുന്നു മോഷണം.
ഇവരുടെ പേരിൽ പുന്നപ്ര, നോർത്ത് പറവൂർ, തിരുവല്ല, ചങ്ങനാശ്ശേരി, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നീ പൊലീസ് സ്റ്റേഷനുകളിലും സമാന സ്വഭാവമുള്ള കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിയെ എസ്.ഐമാരായ റോജാമോൻ, കെ.ആർ സൂര്യ, എസ്.സി.പി. ഒ.സി ബിജു, സി.പി.ഒ സുനിത എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.