സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4690 രൂപയാണ്. നിലവിൽ ഒരു പവന്റെ വിപണി വില 37,520 രൂപയാണ്.

18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും ഇന്ന് ഇടിവുണ്ടായി. 10 രൂപയാണ് ഇന്ന് കുറഞ്ഞത്. നിലവിലെ വിപണി വില 3885 രൂപയാണ്. ശനിയാഴ്ച 720 രൂപ കുത്തനെ ഉയർന്നിരുന്നു. എന്നാൽ, ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

അതേസമയം, വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ശനിയാഴ്ച രണ്ട് രൂപ ഉയർന്നിരുന്നു. തിങ്കളാഴ്ചത്തെ വിപണി വില 66 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.