Crime, Kerala

കൊല്ലത്ത് 74കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ പിടികൂടി, പൊതിരെ തല്ലി; പൊലീസിന് കൈമാറി

Spread the love

തഴുത്തലയില്‍ 74 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. 35കാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷാണ് പിടിയിലായത്.

ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴിയെന്ന വ്യാജേന ഒഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധികയുടെ കരച്ചില്‍ കേട്ട നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിച്ചതച്ചു. തലക്കും മുഖത്തും ശരീരത്തിലും ഇയാള്‍ക്ക് പരുക്കുണ്ട്. വൈദ്യസഹായം ലഭ്യമാക്കിയ ശേഷം പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

29/01/2025

Leave a Reply

Your email address will not be published. Required fields are marked *

November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

    ABOUT

    Tip of India News offers a panoramic view of the diverse landscape of the Indian subcontinent. From the Himalayas to Kanyakumari, we curate the most significant stories in business, technology, and lifestyle.

    Tel : +91 9020133313
    Email : mail@tipofindia.com
    Address :  Kowdiar Avenue, Kuravankonam, Thiruvananthapuram, Kerala 695003