കൃത്യസമയത്ത് ജോലിയില്‍ പ്രവേശിച്ചില്ല;35 പേരുടെ നിയമനം റദ്ദാക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: ജൂനിയർ അസിസ്റ്റന്‍റ് തസ്തികയിലേക്കുള്ള 35 ഉദ്യോഗാർത്ഥികളുടെ താൽക്കാലിക നിയമനം സിബിഎസ്ഇ റദ്ദാക്കി. ഈ തസ്തികയ്ക്ക് അർഹരായ എല്ലാവരുടെയും പട്ടിക ബോർഡ് പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം, ജോലിയ്ക്ക് പ്രവേശിക്കേണ്ട സ്ഥലവും തീയതിയും കാണിച്ച് എല്ലാവർക്കും കത്തെഴുതിയിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ജോലിക്ക് ഹാജരാകാത്ത 35 ജീവനക്കാരുടെ നിയമനം റദ്ദാക്കിയതായി ബോർഡ് അറിയിച്ചു. ഇവര്‍ക്ക് രണ്ടുതവണ സമയം നീട്ടിനല്‍കിയെന്നും കൂടുതൽ ആശയവിനിമയം നടത്തില്ലെന്നും ബോർഡ് അറിയിച്ചു.