ഓൺലൈൻ ഗെയിമുകൾ നിരോധിച്ച് ഓർഡിനൻസ് പാസാക്കുമെന്ന് തമിഴ്നാട്

തമിഴ്‌നാട്: ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ തമിഴ്നാട് സർക്കാർ ഒരുങ്ങുന്നു.
വാതുവെപ്പും ചൂതാട്ടവും ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനും അവയ്ക്കായി ചെലവഴിക്കുന്ന സമയവും പണവും പരിമിതപ്പെടുത്തി ആസക്തിയുള്ള ഗെയിമുകൾ നിയന്ത്രിക്കാനും തമിഴ്നാട് സർക്കാർ ഉടൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്.