റിയൽമി സി30: വിലയും സവിശേഷതയും അറിയാം

ഇന്ത്യൻ വിപണിയിലെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. നിരവധി തരത്തിലുള്ള വേരിയന്റുകൾ റിയൽമി ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ വ്യത്യസ്ഥ സവിശേഷതകളോട് കൂടിയ സ്മാർട്ട്ഫോണാണ് റിയൽമി സി30. ഇവയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1600 ആണ് പിക്സൽ റെസല്യൂഷൻ. യൂനിസോക് ടൈഗർ ടി612 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. പ്രധാനമായും രണ്ട് കളർ വേരിയന്റിലാണ് റിയൽമി സി30 പുറത്തിറക്കിയിരിക്കുന്നത്. ലീക്ക് ബ്ലൂ, ബാംബൂ ഗ്രീൻ എന്നിവയാണ് കളർ വേരിയന്റുകൾ. 8 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ മോഡലിന്റെ വില 6,685 രൂപ മുതലാണ് ആരംഭിക്കുന്നത്.