പോക്സോ കേസ് ഇരയായ പതിനേഴുകാരിയോട് മോശമായി പെരുമാറിയ എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു

അമ്പലവയൽ: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത അമ്പലവയൽ പൊലീസിനെതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടിജി ബാബുവിനെ സസ്പെൻഡ് ചെയ്തു. എഎസ്ഐക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു. പതിനേഴുകാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയതിനാണ് നടപടി.

പതിനേഴുകാരിയായ പെൺകുട്ടി പട്ടികവിഭാ​ഗക്കാരിയാണ്. വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷന് ഉത്തരവ് ഇട്ടു. അമ്പലവയൽ സ്റ്റേഷൻ എസ്ഐ സോബിനും, ഡബ്യൂസിപിഒ പ്രജുഷക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.