സൗപോളോ : പതിനഞ്ചു വയസുള്ള അനന്തരവളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ഭർത്താവിന്റെ ലിംഗം മുറിച്ചു മാറ്റി ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തു പ്രതികാരം വീട്ടി ഭാര്യ. ബ്രസീലിലെ അതിബായയിലാണ് സംഭവം നടന്നത്.ഭർത്താവിനെ ആകർഷിച്ച് ബെഡ്റൂമിലേക്ക് വിളിച്ചു വരുത്തിയ പ്രതി കട്ടിലിൽ കിടത്തി ഇയാളുടെ കൈകളും കാലുകളും ബന്ധിച്ചതിനു ശേഷം ഒരു റേസർ കൊണ്ട് ലിംഗം മുറിക്കുകയായിരുന്നു.
മുറിച്ചു മാറ്റിയ ലിംഗം കൈകളിൽ എടുത്ത് അതിന്റെ ചിത്രവും എടുത്തതിനു ശേഷം ഇത് ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതി തന്നയാണ് ഇക്കാര്യം പോലീസിൽ വിളിച്ച് അറിയിച്ചത്. “ഗുഡ് ഈവനിംഗ്, ഓഫീസർ, ഞാൻ എന്റെ ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റി,” ഇത് വീണ്ടും തുന്നിച്ചേർക്കാൻ കഴിയും എന്ന് എവിടെയോ താൻ കേട്ടിട്ടുണ്ടെന്നും അതിനാൽ ലിംഗം ഫ്ലഷ് ചെയ്ത് കളഞ്ഞെന്നും പ്രതി പോലീസുകാരോട് പറഞ്ഞു.സ്ത്രീക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.