പൃഥ്വിരാജ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ‘കടുവ’. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയ്യേറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയിലധികം രൂപ കളക്ട് ചെയ്തു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 50 കോടിയിലധികം രൂപ സമ്പാദിച്ചതിന് പ്രേക്ഷകർക്ക് നന്ദി
അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘കടുവ’ ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഓഗസ്റ്റ് 4 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജെയ്ക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. വിവേക് ഒബ്റോയ്, സംയുക്ത, സുധീർ കരമന, ജനാർദ്ദനൻ, സുരേഷ് കൃഷ്ണ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ എന്നിവരാണ് അഭിനേതാക്കൾ.
Sign in
Sign in
Recover your password.
A password will be e-mailed to you.