കുടുംബവിളക്ക് ഛായാഗ്രാഹകനുമായി നടി മീര വാസുദേവിന്റെ വിവാഹം കോയമ്പത്തൂരിൽ നടന്നു

മലയാള സിനിമ സീരിയൽ നടി മീര വാസുദേവ് വിവാഹിതയായി. പാലക്കാട് സ്വദേശിയും സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കമാണ് മീരയുടെ വരന്‍.മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഈ സഹൃദമാണ് പ്രണയത്തലേക്കും തുടർന്ന് വിവാഹത്തിലേക്കും എത്തിച്ചത്.

താന്‍ വിവാഹിതയായെന്നും കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹചടങ്ങുകൽ നടന്നതെന്നും ഏപ്രില്‍ 21 നായിരുന്നു വിവാഹമെന്നും കഴിഞ്ഞ ദിവസം വിവാഹം ഔദ്യോഗികമായി രജ്‌സ്റ്റര്‍ ചെയ്‌തെന്നും മീര വാസുദേവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഞാനും വിപിനും 2019 മുതല്‍ ഒരു പ്രൊജക്റ്റില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്നും. കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ സുഹൃത്തുക്കളാണ് ഒടുവില്‍ ആ സൗഹൃദം വിവാഹത്തിലെത്തിയെന്നും മീര പോസ്റ്റിലൂടെ അറിയിച്ചു.

പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിൻ. അദ്ദേഹം ഒരു രാജ്യാന്തര അവാര്‍ഡ് ജേതാവാണെന്നും മീര പറഞ്ഞു. എന്റെ പ്രൊഫഷണല്‍ യാത്രയില്‍ എനിക്ക് പിന്തുണ നല്‍കിയ എന്റെ അഭ്യുദയകാംക്ഷികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും മാധ്യമങ്ങളോടും ഈ സന്തോഷം നിറഞ്ഞ വാര്‍ത്ത പങ്കുവെയ്ക്കുന്നു.എന്റെ ഭര്‍ത്താവ് വിപിനോടും നിങ്ങള്‍ അതേ സ്‌നേഹവും പിന്തുണയും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിവാഹത്തിൽ അടുത്ത കുടുംബാംഗങ്ങളും രണ്ട് മൂന്ന് സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളുവെന്നും മീര വാസുദേവ് കുറിപ്പില്‍ പറയുന്നു.