‘ഞാന്‍ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട്’: ജാന്‍വി കപൂര്‍

മുംബൈ: യുവ പ്രേക്ഷകരുടെ പ്രിയതരമാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോള്‍ താരം പറഞ്ഞ ചില വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പലപ്പോഴും മോശപ്പെട്ട രീതിയില്‍ തന്നെ കുറിച്ച്‌ വാര്‍ത്തകള്‍ വരാറുണ്ടെന്ന് ജാന്‍വി പറയുന്നു. അതൊക്കെയാണ് ഇവിടെ വില്‍ക്കപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജാന്‍വി കപൂറിന്റെ വാക്കുകള്‍ ഇങ്ങനെ;

‘എന്നെ കുറിച്ച്‌ വരുന്ന വാര്‍ത്തകളിലെ ചില തലക്കെട്ടുകള്‍ കാണുമ്ബോള്‍ കുഴങ്ങിപ്പോകാറുണ്ട്. ഞാന്‍ എന്ത് പറയുന്നോ ചെയ്യുന്നുവോ അത് എപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. ഞാന്‍ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ശ്രമിക്കാറുണ്ട്. പലപ്പോഴും മോശപ്പെട്ട രീതിയിലാണ് എന്നെക്കുറിച്ച്‌ വാര്‍ത്തകള്‍ വരാറുള്ളത്. ഒരു ഘട്ടത്തില്‍ ഞാന്‍ ചതിക്കപ്പെടുന്നതായി തോന്നിയിട്ടുണ്ട്.

നെഗറ്റീവ് ആയി തലക്കെട്ടുകള്‍ നല്‍കുന്ന പലരും അതിന് അനുസരിച്ചുള്ള പ്രതിഫലം നേടിയിട്ടുണ്ടെന്ന് തോന്നുന്നു. അതൊക്കെയാണ് ഇവിടെ വില്‍ക്കപ്പെടുന്നത്. അങ്ങനെയൊരു ലോകത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ആളുകള്‍ എന്ത് വന്നാലും നിങ്ങളെ വിമര്‍ശിക്കും. അത് നിയന്ത്രിക്കാന്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍, അത് ഞാന്‍ ആത്മാര്‍ത്ഥതയോടെ ചെയ്‌തേനെ.