‘ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ഫെമിനിസം എന്നതിന്റെ അര്‍ത്ഥം ഇതുവരെ മനസിലായിട്ടില്ല’

കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയ നടിയായി താരമാണ് നമിത പ്രമോദ്. തന്റേതായ നിലപാടുകൾകൊണ്ട് താരം സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് നമിത തുറന്നുപറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫെമിനിസം എന്നതിന്റെ അര്‍ത്ഥം തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് താരം പറയുന്നു. എല്ലാ വിഷയത്തിലും ആണും പെണ്ണും ഒരേപോലെ ആയിരിക്കണമെന്നും നമിത വ്യക്തമാക്കി.

നമിത പ്രമോദിന്റെ വാക്കുകൾ ഇങ്ങനെ;

‘ഫെമിനിസം എന്നതിന്റെ അര്‍ത്ഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണം. തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണം. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവര്‍ക്കുമിടയില്‍ ഉണ്ടാകേണ്ടത്.’