‘ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പോലീസല്ല, പിണറായി വിജയനാ’: ‘കാക്കിപ്പട’ ടീസര്‍ പുറത്ത്

കൊച്ചി: സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ വ്യത്യസ്തമായ പോലീസ് കഥ പറയുന്ന ‘കാക്കിപ്പട’. എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എസ്.വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഷെബി ചൗഘട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

ക്രിസ്മസ് റിലീസായി എത്തുന്ന ചിത്രത്തില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്(രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബു ലബാന്‍, മാലാ പാര്‍വ്വതി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ, സംഭാഷണം: ഷെബി ചൗഘട്, ഷെജി വലിയകത്ത്. ക്രിയേറ്റീവ് ഡയറക്ടര്‍: മാത്യൂസ് എബ്രഹാം. സംഗീതം : ജാസി ഗിഫ്റ്റ്, റോണി റാഫേല്‍, ഛായാഗ്രഹണം: പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ്: ബാബു രത്‌നം, പശ്ചാത്തല സംഗീതം: റോണി റാഫേല്‍. ഗാനരചന: ഹരിനാരായണന്‍, ജോയ് തമലം. കലാസംവിധാനം: സാബുറാം. നിര്‍മ്മാണ നിര്‍വ്വഹണം: എസ്.മുരുകന്‍. മേക്കപ്പ് : പ്രദീപ് രംഗന്‍. കോസ്റ്റ്യും ഡിസൈന്‍: ഷിബു പരമേശ്വരന്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ശങ്കര്‍ എസ്.കെ. സംഘട്ടനം: റണ്‍ രവി. സ്റ്റിൽസ്: അജി മസ്‌ക്കറ്റ്. ഓഡിയോ റൈറ്‌സ്: സീ മ്യൂസിക്ക് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.