സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

വയനാട്: സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. മൂന്ന് ടേം പൂർത്തിയാക്കിയ വിജയൻ ചെറുകര ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറും. പകരം, നിലവിൽ സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായ ഇ.ജെ ബാബു സെക്രട്ടറിയാകാനാണ് സാധ്യത.

വൈകിട്ട് നാലിന് പുതിയ ജില്ലാ കൗൺസിനെ തെരഞ്ഞെടുത്ത ശേഷം ജില്ലാ സെക്രട്ടറിയെ പ്രഖ്യാപിക്കും. നിലവിൽ 21 അംഗങ്ങളാണ് ജില്ലാ കൗൺസിലിൽ ഉള്ളത്.

പുതിയ കൗൺസിലിൽ 23 അംഗങ്ങൾ ഉണ്ടാകും. പ്രായമടക്കം പരിഗണിച്ച് നിലവിലെ അംഗങ്ങളിൽ ചിലരെ ഒഴിവാക്കും.