ജസ്റ്റിസ് ഋതുരാജ് അവസ്തി കേന്ദ്ര നിയമ കമ്മീഷന്‍ ചെയര്‍മാന്‍

ഇന്ത്യയുടെ നിയമ കമ്മീഷന്‍ ചെയര്‍മാനായി കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.

കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ടി ശങ്കരന്‍ അടക്കം അഞ്ചു പേരെ കമ്മിഷന്‍ അംഗങ്ങളായും കേന്ദ്ര നിയമ മന്ത്രാലയം നിയമിച്ചു.

ജസ്റ്റിസ് കെ ടി ശങ്കരന് പുറമേ പ്രൊഫ ആനന്ദ് പാലിവാള്‍, പ്രഫ ഡി. പി വര്‍മ്മ, പ്രഫ. ഡോ. രാക ആര്യ, ശ്രീ എം കരുണാനിധി എന്നിവരെയാണ് കമ്മിഷന്‍ അംഗങ്ങളായി നിയമിച്ചിരിക്കുന്നത്. ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.