മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്ന് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ .
തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉടന്‍ തയ്യാറാകണമെന്ന് ആദിത്യ ആവശ്യപ്പെട്ടു.
അകാല ജില്ലയിലെ റാലിയിലായിരുന്നു ആദിത്യ താക്കറെയുടെ നിര്‍ദ്ദേശം. ഷിന്‍ഡെയാണോ ഫഡ്‌നാവിസാണോ മുഖ്യമന്ത്രിയെന്ന് പോലും ജനത്തിന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇതുപോലെ ഭരണഘടനാ വിരുദ്ധമായ സര്‍ക്കാര്‍ സംസ്ഥാനത്തുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.