ഭാര്യയുടെ പരാതിയില്‍ അവിഹിത ബന്ധം പൊക്കി; മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടിയതിന് പിന്നാലെ കോണ്‍സ്റ്റബിള്‍മാരുടെ മൂക്ക് ഇടിച്ചു പരത്തി ഇന്‍സ്‌പെക്ടര്‍

ഹൈദരാബാദ്: ഭാര്യയുടെ പരാതിയില്‍ അവിഹിത ബന്ധം പൊക്കിയതിന് കോണ്‍സ്റ്റബിള്‍മാരെ ആക്രമിച്ച്‌ ഇന്‍സ്‌പെക്ടര്‍. ഹൈദരാബാദ് സിറ്റി പൊലീസിന്റെ സൗത്ത് സോണിലെ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്യുന്ന രാജുവിന്റെ അവിഹിത ബന്ധമാണ് കോണ്‍സ്റ്റബിള്‍മാര്‍ പൊക്കിയത്.

ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് രാജുവിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് കോണ്‍സ്റ്റബിള്‍മാരായ രാമകൃഷ്ണനെയും നാഗാര്‍ജുന നായിഡുവിനെയും ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചത്. വനസ്ഥലിപുരം പൊലീസ്, സാഗര്‍ കോംപ്ലക്‌സിനുള്ളില്‍ വെച്ച്‌ രാജുവിനെ മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടിയതോടെയാണ് ആക്രമിച്ചത്.

ചോദ്യം ചെയ്തിനു പിന്നാലെ പ്രകോപിതനായ രാജു, കോണ്‍സ്റ്റബിള്‍മാരെ ആക്രമിക്കുകയായിരുന്നു. ഒരു കോണ്‍സ്റ്റബിളിന്റെ മൂക്ക് ഇടിച്ചു പരത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഇയാളെ അറസ്റ്റ് ചെയ്തു.