ചെന്നൈ : കേന്ദ്ര സർക്കാർ നടപ്പാക്കിയ പത്തു ശതമാനം മുന്നോക്ക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സാമൂഹിക നീതിക്കായുള്ള നൂറ്റാണ്ട് നീണ്ട പോരാട്ടത്തിന് തിരിച്ചടിയാണ് മുന്നോക്ക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെന്നും കോടതി വിധി പഠിച്ചതിനുശേഷം നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ചു് നടപടിയെക്കുറിച്ചുള്ള തീരുമാനം എടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
രാജ്യത്തിൻറെ സാമൂഹിക നീതി സംരക്ഷിക്കാൻ സമരം ചെയ്യാനും രാജ്യത്തുടനീളം അതിന്റെ ശബ്ദം കേൾക്കെന്നുവെന്ന് ഉറപ്പാക്കുവാനും തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സമാന ചിന്താഗതിക്കാരും ഒരുമിച്ച് നിൽക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.ഒരു ജാതിയിലെയും ദരിദ്രർക്കുള്ളതല്ല,മറിച്ചു് സവർണ്ണ വിഭാഗത്തിലെ പാവപ്പെട്ടവർക്കുള്ള ഈ വിധിയെ സാമ്പത്തിക മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള വിധിയായി എങ്ങനെ കാണാൻ കഴിമെന്നും സ്റ്റാലിൻ ചോദിച്ചു.
അൺഎയ്‌ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും നിലവിൽ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയതിനേയും കോടതി അംഗീകരിച്ചു.അഞ്ചംഗ ബഞ്ചിലെ മൂന്ന് ജഡ്ജിമാരും ഭരണഘടന ഭേദഗതി അംഗീകരിച്ചപ്പോൾ ചീഫ് ജസ്റ്റിസ് യു യു ലളിത് ,ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവർ സംവരണ വിഭാഗങ്ങളെ ഒഴിവാക്കിയതിനോട് വിയോചിച്ചു.