കൊച്ചി: ലഹരി മരുന്ന് നല്‍കി വീടുവിട്ടിറങ്ങിയ 17 കാരിയെ പീഡിപ്പിച്ച കേസില്‍ സിഐടിയു നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയായ ജോഷി തോമസാണ് പോലീസ് പിടിയിലായത്. സിഐടിയു എറണാകുളം ഏരിയ കമ്മിറ്റി അംഗമാണ്. ഓഗസ്റ്റ് മാസം ഒറ്റപ്പാലത്ത് നിന്നും കാണാതായ പെണ്‍കുട്ടിയാണ് കൊച്ചി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിഐടിയു നേതാവ് ജോഷി തോമസിനെ കൂടാതെ മറ്റ് നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് മുമ്പും സാനമായ കേസുകളില്‍ ജോഷി തോമസ് പ്രതിയായിട്ടുണ്ട്. 2018ല്‍ പുല്ലേപ്പടി ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലും ഇയാള്‍ പ്രതിയാണ്.