ശബരിമല തീര്‍ത്ഥാടനം; കെഎസ്‌ആര്‍ടിസിക്ക് 64 പുതിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി കെഎസ്‌ആര്‍ടിസി 64 അധിക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കൂടി നടത്തും.ഇതുമായി ബന്ധപ്പെട്ട് കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയിലായി.

പമ്ബ-കുുമളി-ചെന്നൈ(സൂപ്പര്‍ ഡീലക്‌സ്), പമ്ബ-കുമളി-പളനി (സൂപ്പര്‍ ഡീലക്‌സ്, ഫാസ്റ്റ്), പമ്ബ-കുമളി-മധുര (സൂപ്പര്‍ ഡീലക്‌സ്, ഫാസ്റ്റ്), പമ്ബ-നാഗര്‍കോവില്‍-കന്യാകുമാരി ( സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സപ്രസ്), പമ്ബ-പുനലൂര്‍-തെങ്കാശി ( സൂപ്പര്‍ എക്‌സപ്രസ്, ഫാസ്റ്റ് ), പമ്ബ-കോയമ്ബത്തൂര്‍ ( സൂപ്പര്‍ എക്‌സപ്രസ്, സൂപ്പര്‍ ഫാസ്റ്റ്), പമ്ബ- കമ്ബം ( ഫാസ്റ്റ് പാസഞ്ചര്‍), പമ്ബ -തിരുനെല്‍വേലി ( എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഫാസ്റ്റ്) എന്നീ ബസുകളാണ് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം തിരക്കനുസരിച്ച്‌ സര്‍വ്വീസ് നടത്തുക.ഓണ്‍ലൈന്‍ മുഖേനെയും ബസ്സുകളില്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.