ജമ്മുവില്‍ ഹിമപാതത്തില്‍ അകപ്പെട്ട് മൂന്ന് സൈനികര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി: ജമ്മു കശ്മീരില്‍ കുപ്‌വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ക്ക് ദാരുണാന്ത്യം.

രാഷ്ട്രീയ റൈഫിള്‍സ് 56ലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്.

രാജസ്ഥാന്‍ സ്വദേശികളായ ഹവല്‍ദാര്‍ കമലേഷ് സിംഗ്(39), നായിക് ബല്‍വീര്‍(33), ശിപായ് രജീന്ദര്‍(25) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത് ദ്രുഗ്‌മുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതര്‍ വ്യക്തമാക്കി.