ആരാകും മൂന്നാമത്തെ കപ്പ് ഉയർത്തുക? അർജന്റീന-ഫ്രാൻസ് കലാശപോരാട്ടം ഉടൻ; ലോകകപ്പ് ഫൈനൽ മത്സരം തൽസമയം

ഒരു മാസത്തോളം നീണ്ട് നിന്ന് ഖത്തറിലെ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് കലാശപോരാട്ടത്തോടെ തിരശീല വീഴുന്നു. ലാറ്റിൻ അമേരിക്കൻ ശക്തികളായ ലയണൽ മെസിയുടെ അർജന്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലാണ് ഫിഫ ലോകകപ്പ് 2022ന്റെ ഫൈനലിൽ ഏറ്റുമുട്ടക. ഫിഫ ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയും ഫ്രാൻസ് രണ്ട് വീതം കപ്പുകളാണ് ഉയർത്തിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന-ഫ്രാൻസ് പോരാട്ടം.