മേയർ ആര്യ രാജേന്ദ്രനെതിരെ തലസ്ഥാനത്തു് ബി ജെ പി യുടെ ഹർത്താൽ ജനുവരി 7 ന്

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ജനുവരി ഏഴിന് ബിജെപി ഹർത്താൽ ആചരിക്കും. ഹർത്താലിന് മുന്നോടിയായി ജനുവരി 2 മുതൽ അഞ്ചുവരെ പദയാത്ര നടത്താനും ബിജെപി തീരുമാനിച്ചു. ജനുവരി ആറിന് നഗരസഭ വളഞ്ഞ് പ്രതിഷേധിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അറിയിച്ചു.

മേയറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേടുകൾ തള്ളി നീക്കിക്കൊണ്ട് പ്രതിഷേധക്കാർ അകത്തു കടക്കാൻ ശ്രമം നടത്തി. മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് യുവമോർച്ച പ്രവർത്തകർ പിരിഞ്ഞുപോയത്.