തായ്‌ലൻഡ് : തായ്‌ലൻഡിലെ ബൂംടോം ചൈമൂണും ഭാര്യ അംനുവായ് ചൈമൂണും ക്രിസ്ത്മസ് ദിനത്തിൽ കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഭർത്താവ് ബൂംടോം ചൈമൂൺ മൂത്രമൊഴിക്കാൻ വഴിമധ്യേ കാർ നിർത്തി.ഏതെങ്കിലും പെട്രോൾ പമ്പിൽ നിർത്തിയാൽ പോരേ എന്ന് ഭാര്യ ചോദിച്ചെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ അയാൾ വെളുപ്പിന് മൂന്നുമണിയോടെ കാറിൽനിന്നും ഇറങ്ങി നടന്നു.സ്വന്തം നാട്ടിൽ പുതുവർഷം ആഘോഷിക്കാനുള്ള യാത്രയിലായിരുന്നു ഇരുവരും.
ഭർത്താവ് നടന്നു മാറിയ തക്കത്തിൽ മൂത്രമൊഴിക്കാൻ അടുത്തുള്ള കാട്ടിലേക്ക് ഭാര്യ അംനുവായ് ചൈമൂണും കയറി.ഭാര്യ കാറിൽ നിന്നും ഇറങ്ങിയ കാര്യം ഭർത്താവ് അറിഞ്ഞില്ല. മൂത്രമൊഴിച്ചു തിരിച്ചു വന്ന അംനുവായ് ചൈമൂൺ കാർ സ്റ്റാർട്ട് ചെയ്ത് യാത്ര തുടർന്നു.കാട്ടിൽ നിന്നും തിരികെയിറങ്ങിയ ഭാര്യയാകട്ടെ ഭർത്താവ് തന്നെക്കൂട്ടാതെ കാർ ഓടിച്ചു പോയതിൽ ഞെട്ടിവിറച്ച് നിൽപ്പായിരുന്നു.
അധികനേരം അവരവിടെ പകച്ചു നിന്നില്ല. സഹായം ചോദിച്ചു കൊണ്ട് അവർ നടന്നു നീങ്ങി. 20 കിലോമീറ്ററോളം നടപ്പ് തുടർന്നു.വെളുപ്പിന് അഞ്ചുമണിയായതും അവർ അടുത്തുള്ള ജില്ലയിലെത്തി. കാറിന്റെ ഉള്ളിലുള്ള തന്റെ സ്വന്തം നമ്പറിലേക്ക് അവർ ഫോൺ ചെയ്യാൻ ശ്രമിച്ചു.എന്നാൽ കോളുകൾക്ക് മറുപടിയുണ്ടായില്ല. ഭർത്താവിന്റെ നമ്പർ ഓർമയില്ലായിരുന്നു.അവിടെനിന്നും പോലീസിനെ വിവരമറിയിച്ചു.ഭാര്യ കൂടെയില്ലെന്നറിയാതെ ഇദ്ദേഹം 150 കി മീ വണ്ടിയോടിച്ചു പോയി. എട്ടു മണിയായതും പോലീസിന്റെ സഹായത്തോടെ ഭർത്താവിനെ ഫോണിൽ വിളിച്ചു കിട്ടി