58കാരിയായ അവിവാഹിതയെ വീട്ടിൽക്കയറി പീഡിപ്പിച്ച യുവാവിന് 16 വർഷം കഠിന തടവും 40000 രൂപ പിഴയും

58കാരിയായ അവിവാഹിതയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ. കാരോട് അയിര ചെങ്കവിള വാറുവിളാകത്ത് വീട്ടിൽ രഞ്ജിത്തിനാണ് (27) കടുത്ത ശിക്ഷ ലഭിച്ചത്.നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി കവിതാ ഗംഗാധരന്റേതാണ് വിധി. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിൽ തുണി കുത്തിക്കയറ്റിയപ്പോൾ പല്ലിളകിപ്പോയ ഇവർ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

പൊഴിയൂരിലും സമീപ സ്റ്റേഷനുകളിലും പ്രതിക്കെതിരെ മയക്കുമരുന്ന് പിടികൂടിയത് ഉൾപ്പെടെ നിരവധി കേസുണ്ട്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ കോടതിയിൽ ഹാജരായി.