2022 ലിറങ്ങിയ ” ഗോൾഡ് ” എന്ന സിനിമ ഒരു വൻ പരാജയമായിരുന്നു. പ്രേക്ഷകർ സ്വീകരിക്കാത്തതിന്റെ കാരങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കുകയാണ് അതിന്റെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ.
ഗോൾഡ് ഒരു അൽഫോൻസ് പുത്രൻ സിനിമയാണ്.മുൻപ് സിനിമകൾ ചെയ്ത് ഹിറ്റാക്കിയ , ഒരു വലിയ ഹിറ്റ് കൊടുത്ത സംവിധായകന്റെ കോൺഫിഡൻസ് ആയിരുന്നു ആ സിനിമ,ആ ആള് വേറൊരു ലെവലിൽ നില്കുന്നു.ഒന്നു രണ്ടു സിനിമകൾ ചെയ്ത, അതിൽത്തന്നെ സിനിമകൾ പരാജയപ്പെട്ടിട്ടുള്ള ഡയറക്ടറുടെ അടുത്ത്,അല്ലെങ്കിൽ പുതിയ ഒരു ഡയറക്ടറുടെ അടുത്ത് അപ്പ്രോച്ച് ചെയ്യുമ്പോൾ അത് വേറൊരു രീതിയാണ്.വലിയ ഹിറ്റുകൾ ചെയ്തു നിൽക്കുന്ന ഒരാൾക്ക് വേറൊരു രീതിയിലുള്ള കോൺഫിഡൻസ് തന്റെ സിനിമയുടെ മേലുണ്ടാവും,അപ്പോൾ പിന്നെ ആ വ്യക്തിയുടെ കൂടെ നിൽക്കുക എന്നുള്ളതിലാണ് കാര്യം.
നമ്മൾ ചില കാര്യങ്ങൾ ശരിയല്ല എന്ന് പറയുമ്പോൾ ആ വ്യക്തിക്കുകൂടി അത് ഫീൽ ചെയ്യും.വലിയ ഡയറക്ടറന്മാരുടെ കൂടെ വർക്ക് ചെയ്യുമ്പോൾ അങ്ങനെ ഒരു കാര്യം കൂടിയുണ്ട്.കാര്യങ്ങൾ പോകുന്നത് ശരിയല്ല എന്ന് തോന്നീട്ടുണ്ട്, സംവിധായകന്റെ ഓവർ കോൺഫിഡൻസിനു മുൻപിൽ ഒന്നും പറയാൻ നിന്നില്ല.
ചിത്രത്തിന്റെ മേക്കിങ്ങിലും എഡിറ്റിങ്ങിലും വൻ ദുരന്തമാണ് അൽഫോൻസ് പുത്രൻ എന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയായിരുന്നു.ഒടിടി യിലും വലിയ വിമർശനങ്ങളാണ് ഈ സിനിമ നേരിടുന്നത്.നയൻതാര ഉൾപ്പെടെയുള്ള ഒരു വലിയ താരനിര ഉണ്ടായിട്ടും ഒരു പൃഥ്വിരാജ് സിനിമയ്ക്ക് സംഭവിക്കാൻ പാടില്ലാത്ത പരാജയമാണ് ഗോൾഡ് എന്ന സിനിമ