തുനിവിനു ശേഷം അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിൽ വില്ലനായി അരവിന്ദ് സ്വാമിയെത്തുന്നു

തുനിവിനു ശേഷം അജിത്ത് നായകനാകുന്ന വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ വില്ലനായി അരവിന്ദ് സ്വാമിയെത്തുന്നു.എകെ 62′ എന്നു താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ തൃഷയാണ് നായികയാകുന്നത്.എന്നെ അറിന്താൽ എന്ന ചിത്രത്തിനു ശേഷം ത്രിഷയും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ലൈക്ക പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രം പൊങ്കലിനു ശേഷം ഷൂട്ടിംഗ് ആരംഭിക്കും.അഭിനയത്തിനൊപ്പം ശബ്ദം കൊണ്ടും വിസ്മയിപ്പിക്കുന്ന അജിത്തും അരവിന്ദ് സ്വാമിയും ഒന്നിക്കുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

29 വർഷങ്ങൾക്ക് മുൻപ് 1994 ൽ നടനും സംവിധായകനുമായ സുരേഷ് ചന്ദ്രമേനോൻ സംവിധാനം ചെയ്ത് രേവതി നായികയായ പാസമലർകൾ എന്ന ചിത്രത്തിനു ശേഷം അരവിന്ദ് സ്വാമിയും അജിത്തും ഒന്നിക്കുകയാണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ..മികച്ച വിജയം നേടിയ പാസമലർകളിൽ അജിത്തിനു ശബ്ദം നൽകിയത് നടൻ വിക്രമായിരുന്നു.

രജനികാന്ത്, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1991 ൽ മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെയാണ് അരവിന്ദ് സ്വാമി കോളിവുഡിൽ നടനായി അരങ്ങേറ്റം കുറിക്കുന്നത്.റോജ, ബോംബെ, മിൻസാര കനവ് തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ സ്റ്റാറായി. 2000 ത്തോടെ ബിസിനസിൽ ശ്രദ്ധ കൊടുത്ത് സിനിമയിൽ നിന്നും മാറിനിന്ന അരവിന്ദ് സ്വാമിയെ  2013 ൽ കടൽ എന്ന ചിത്രത്തിലൂടെ മണിരത്നം വീണ്ടും കാമറക്കു മുന്നിലെത്തിച്ചു. തിരികെ വന്നപ്പോൾ നായകൻ എന്ന ചട്ടക്കൂടിനപ്പുറം മികച്ച കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു് അവതരിപ്പിക്കാൻ ശ്രമിച്ചു. അഭിനയത്തിൽ പുത്തൻ ഭാവുകത്വം സൃഷ്ടിക്കാനും ഈ നടനു കഴിഞ്ഞു.

Aravind Swamy Archives - Film News Portal

തിരിച്ചുവരവിൽ അരവിന്ദ് സ്വാമിയ്ക്ക് ടേണിംഗ് പോയിൻ്റായത് 2015 ൽ പുറത്തിറങ്ങിയ ജയം രവി നായകനായ തനി ഒരുവനിലെ വില്ലൻ കഥാപാത്രമാണ്.അത്രത്തോളം സ്റ്റൈലിഷായാണ് ആ വില്ലൻ കഥാപാത്രം ചെയ്തത്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും ആ വില്ലൻ കഥാപാത്രത്തെ അരവിന്ദ് സ്വാമി തന്നെയാണ് അവതരിപ്പിച്ചത്. നായകനായി അരവിന്ദ് സ്വാമിയുടെ നിരവധി സിനിമകളെത്തി. ഇപ്പോൾ വീണ്ടും മറ്റൊരു ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് താരം.

Arvind Swami- Kunchacko Boban starrer 'Ottu' wraps up the shoot | Malayalam Movie News - Times of India

തനി ഒരുവനിലെ കഥാപാത്രത്തിനു മികച്ച സ്വീകരണം ലഭിച്ചിരുന്നു. പിന്നീട് മണിരത്നത്തിൻ്റെ ചെക്കാ ചിവന്ത വാനം, തലൈവി എന്നീ ചിത്രങ്ങളും മികച്ച നടനെന്നുള്ള പേര് നേടിക്കൊടുത്തു. 2022 ൽ ഒറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും തുടക്കം കുറിച്ചു. തൃഷയ്ക്കൊപ്പമുള്ള സതുരംഗ വേട്ട-2, റജീന കാസൺഡ്രയ്ക്കൊപ്പമുള്ള കള്ളപ്പാർട്ട് എന്നീ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. Arvind Swami in Simbu's Maanaadu? | Entertainment News,The Indian Express