തെലുങ്ക് ചിത്രം ആർആർആറിന് ഓസ്കാർ നാമനിർദേശം.

തെലുങ്ക് ചിത്രം RRR ഓസ്കാറിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. സോങ് വിഭാഗത്തിൽ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം 95-ാം അക്കാദമി അവാർഡിനുള്ള അന്തിമ പട്ടികയിൽ ഇടം നേടി.എംഎം കീരവാണി ഒരുക്കിയ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. രാഹുൽ സിപ്ലിഗഞ്ചും കാല ഭൈരവയും ചേർന്ന് പാടിയ ഗാനമാണ് ‘നാട്ടു നാട്ടു. ചന്ദ്രബോസാണ് ഗാനത്തിന്റെ വൈരികൾ രചിച്ചത്.

നാട്ടു നാട്ടുവിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഓൾ ദാറ്റ് ബ്രെത്ത്സ് ഡോക്യുമെന്ററി വിഭാഗത്തിലും ഹൃസ്വ ഡോക്യുമന്ററി വിഭാഗത്തിൽ ദി എലിഫന്റ് വിസ്പേഴ്സും അവസാന നാലിൽ ഇടം നേടി. ഔദ്യോഗിക ഓസ്കാർ എൻട്രിയായ ഛെല്ലോ ഷോ 95-ാം അക്കാദമി അവാർഡ്സിന്റെ അവസാന പട്ടികയിൽ പുറത്തായി.

ടെൽ ഇറ്റ് ലൈക്ക് എ വുമൻ എന്ന സിനിമയിലെ അപ്ലോസ്, ടോപ് ഗൺ മാവെറിക്കിലെ ഹോൾഡ് മൈ ഹാൻഡ്, ബ്ലാക്ക് പാന്തർ : വക്കാൻഡ ഫോറെവർ എന്ന മാർവൽ ചിത്രത്തിലെ ലിഫ്റ്റ് മി അപ്പ്, എവിരിത്തിങ് എവിരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയിലെ ദിസ് ഈസ് എ ലൈഫ് എന്ന ഗാനങ്ങളുമാണ് നാട്ടു നാട്ടുനൊപ്പം ഓസ്കാർസിൽ മത്സരിക്കാൻ പോകുന്നത്.