ഭരണഘടന വിരുദ്ധമായ നടപടികളെ മാത്രമേ വിമർശിച്ചിട്ടുള്ളൂ,ഇതെന്റെയും കൂടെ സർക്കാരാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായ നടപടികളെ മാത്രമേ വിമർശിച്ചിട്ടുള്ളൂ,ഇതെന്റെയും കൂടെ സർക്കാരാണ്.ഒട്ടേറെ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്.ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാരിന്റേത് മികച്ച പ്രവർത്തനമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നുണ്ടെന്നും വ്യവസായ വളർച്ചയിൽ രാജ്യത്തിന്റെ പുരോഗതിയിൽ നിന്ന് കേരളം പ്രചോദനമുൾക്കൊണ്ടുവെന്നും റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഗവർണർ സംസ്ഥാന സർക്കാരിനെ പ്രശംസിച്ചു കൊണ്ട്  പറഞ്ഞു.

സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല, പ്രതിപക്ഷത്തിന്റെ ജോലി ചെയ്യാനല്ല ഞാനിവിടെയുള്ളത്,ഇത് എന്റെയും കൂടെ സർക്കാരാണ്.എനിക്ക് കടമയും കടപ്പാടുമുള്ള സർക്കാരാണിത്.ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളിലുൾപ്പെടെ ഒട്ടേറെ മേഖലകളിലും സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ച്ച വെയ്ക്കുന്നത് അദ്ദേഹം പറഞ്ഞു.

സർക്കാർ ഗവർണർ ഒത്തുകളിയെന്ന വിമർശനം ശരിയെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ധാരണയിലെത്തിയെന്നും സർക്കാരിനും ഗവർണർക്കും ഒപ്പം പ്രതിപക്ഷമില്ലെന്നും ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

വ്യവസായ വളർച്ചയിൽ രാജ്യത്തിൻറെ മുന്നേറ്റത്തിന് കേരളം മാതൃകയാണ്.സ്റ്റാർട്ടപ്പ് മിഷനുകളിലൂടെ സംസ്ഥാനം മികച്ച നേട്ടമുണ്ടാക്കി. ഭരണ ഘടനാ വിരുദ്ധ പ്രവർത്തങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് വിമർശിക്കാതിരിക്കാൻ കഴിയില്ല,അത് മാത്രമേ താൻ ചെയ്തിട്ടുള്ളു,പിന്നെ സർക്കാരും ഗവർണ്ണറും തമ്മിൽ പോരാണെന്ന അഭിപ്രായം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് മായിച്ചു കളഞ്ഞേക്ക്, ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.