ഇറാനിൽ തുർക്കി അതിർത്തിക്ക് സമീപം ഭൂചലനം,റിക്ടർ സ്കെയിലിൽ 5.9 തീവ്രത

ടെഹ്‌റാൻ : തുർക്കി അതിർത്തിക്ക് സമീപം ഇറാനിലെ വടക്ക് പടിഞ്ഞാറൻ നഗരമായ ഖോയിയിൽ വൻഭൂചലനം. ശനിയാഴ്ചയാണ് റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.ഏഴുപേർക്ക് ജീവൻ നഷ്ടപ്പെടുകയും 440 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുള്ളതായി റിപ്പോർട്ടുണ്ട്.ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഖോയ് നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.

ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഈസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയിലെ തബ്രിസ് നഗരത്തിലടക്കം പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.ദുരന്തബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചതായും ആശുപത്രികളോട് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചതായും ഇറാനിയൻ എമർജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.തുർക്കി അതിർത്തിയോട് ചേർന്നുള്ള ഇറാൻ്റെ പ്രധാന നഗരമാണ് ഖോയി.

ശനിയാഴ്ച രാത്രി പ്രാദേശികസമയം 9.44 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.ഭൂകമ്പമുണ്ടായ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു.“ഖോയ് നഗരത്തിൽ ഭൂചലനത്തിൽ 122 പേർക്ക് പരിക്കേറ്റു. രണ്ട് പേർ മരിച്ചു,”