ടെലി മെഡിസിൻ സൈറ്റിൽ വ്യാജ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് വനിത ഡോക്ടർക്ക് നേരെ ന​ഗ്നത പ്രദർശനം

പത്തനംതിട്ട: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ടെലി മെഡിസിൻ സേവനമായ ഇ -സഞ്ജീവനി യുടെ പോര്‍ട്ടലില്‍ ലോ​ഗിൻ ചെയ്ത് വനിത ഡോക്ടർക്ക് നേരെ ന​ഗ്നത പ്രദർശനം നടത്തിയയാൾ അറസ്റ്റിലായി. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെയാണ് പ്രതി നഗ്നത പ്രദര്‍ശനം നടത്തിയത്. വനിത ഡോക്ടറുടെ പരാതിയിൽ പത്തനംതിട്ട ആറന്മുള പോലീസാണ് പ്രതിയെ അറസ്റ് ചെയ്തത്.

ഇ-സഞ്ജീവനിയിലെ രജിസ്ട്രേഷൻ പരിശോധിച്ചപ്പോൾ തൃശൂർ സ്വദേശിയായ യുവാവിന്‍റെ വിവരങ്ങളും മൊബൈൽ നമ്പറും പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.തൃശൂർ സ്വദേശി ശുഹൈബ് ആണ് പിടിയിലായത്.

രോ​ഗിയെന്ന വ്യാജേന ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ വ്യാജ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് വനിത ഡോക്ടർക്ക് നേരെ ന​ഗ്നത പ്രദർശനം ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയായിരുന്നു. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശുഹൈബിനെ തൃശൂരിൽ നിന്നും ആറന്മുള പോലീസ് കസ്റ്റഡിയിൽ എടുത്തത്.